കീഗൽ വ്യായാമം സ്ത്രീകൾക്ക്
കീഗൽ വ്യായാമം സ്ത്രീകൾക്ക്
സ്ത്രീകളിൽ യോനീ നാളത്തിനു പുറകിലായി കാണുന്ന പേശികളുടെ കൂട്ടത്തെയാണ് പെൽവിക്ക് ഫ്ലോർ പേശികൾ എന്നു പറയുന്നത്.ഈ പേശികളുടെ അയവ് മൂലം നിറയെ ബുദ്ദിമുട്ടുകൾ സ്ത്രീകൾ അനുഭവിക്കുന്നു.👉പെൽവിക്ക് ഫ്ലോർ പേശികളുടെ അയവു മൂലം അനുഭവപ്പെടുന്ന ബുദ്ദിമുട്ടുകൾ ആർക്കെല്ലാം നേരിടേണ്ടി വരുന്നു എന്നു ചുവടെ കൊടുത്തിരിക്കുന്നു.
ബുദ്ദിമുട്ട് ആരൊക്കെ നേരിടുന്നു ?
- പ്രായമാകുമ്പോൾ ശരീരത്തിലെ മറ്റ് പേശികൾക്ക് ബലം കുറയുന്നത് പോലെ പെൽവിക്ക് ഫ്ലോർ പേശികളുടെയും ബലം കുറയുന്നു. പ്രായം കൂടുന്നതിനനുസരിച്ച് ഈ പേശികളിൽ അയവു സംഭവിക്കുന്നു.
- പെട്ടെന്ന് വണ്ണം വെക്കുന്നത് ഈ പേശികളുടെ അയവിന് കാരണമാകുന്നു.
- പ്രസവ ശേഷം സ്ത്രീകളിൽ ഈ പേശികൾ അയയുന്നത് സാധാരണയായി കണ്ടുവരുന്നു.
എന്താണ് ബുദ്ദിമുട്ട് ?
പെട്ടെന്ന് ചിരിക്കുമ്പോൾ വയറിന് കൊടുക്കുന്ന ബലം മൂലം മൂത്രം പോകുന്നു. പല സ്ത്രീകൾക്കും ഇത് വളരെ വലിയ ഒരു പ്രശ്നമാണ്.
ലൈംഗീക ബുദ്ദിമുട്ടുകൾ
- ലൈംഗീക സമയത്ത് ലിംഗത്തെ കൂടുതൽ ബലമായി ചേർത്ത് പിടിക്കാൻ സാധിക്കാതെ വരുന്നു.
- ശീഘ്ര സ്ഖലനമുള്ള സ്ത്രീകൾക്ക് ലൈംഗീക വേളയിൽ പുരുഷന് കൂടുതൽ ഉത്തേജനം നല്കാൻ സാധിക്കുന്നില്ല.
എന്താണ് പരിഹാര മാർഗ്ഗങ്ങൾ ?
പെൽവിക്ക് ഫ്ലോർ പേശികളുടെ ബലക്കുറവ് മൂലം സംഭവിക്കുന്ന ഈ പ്രശ്നങ്ങൾക്ക് ഏറ്റവും ഉത്തമമായ പോംവഴി എന്നത് 👉കീഗൽ വ്യായാമമാണ്.തുടർച്ചയായി ഈ വ്യായാമം ശീലിക്കുന്നത് സ്ത്രീകൾ നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്.
പേശികളെ എങ്ങനെ തിരിച്ചറിയാം?
മൂത്രം ഒഴിക്കുമ്പോൾ ഒരു സെക്കൻഡ് മൂത്രത്തെ പിടിച്ച് നിർത്തുക.അങ്ങനെ ചെയുമ്പോൾ ചില പേശികൾക്ക് ബലം കൊടുക്കുന്നതായി തോന്നാം.അവയാണ് പെൽവിക്ക് ഫ്ലോർ പേശികൾ.
കീഗൽ വ്യായാമം എങ്ങനെ ?
നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഈ വ്യായാമം അഭ്യസിക്കാം.ഈ പേശികൾക്ക് ഉള്ളിലേക്ക് ഒരു ബലം കൊടുക്കുന്നതാണ് വ്യായാമ രീതി.മൂത്രം ഒഴിച്ചതിന് ശേഷം മാത്രം ഇത് ചെയുക. ഈ പേശികൾക്ക് ഉള്ളിലേക്ക് ബലം കൊടുക്കുക. പത്തു സെക്കൻഡ് കഴിയുമ്പോൾ വിട്ടു കൊടുക്കുക. ഇത് ഒരു പത്തു തവണ ദിവസവും മൂന്ന് നേരം വീതം ചെയ്യാം.1-2 മാസങ്ങൾക്കൂള്ളിൽ മാറ്റം കാണാൻ സാധിക്കുന്നതാണ്.
Post a Comment