ലൈംഗീകതയിൽ ഫോർ പ്ലേ യുടെ പ്രാധാന്യം-Importance of Fore play in life-2023-topyourhealth

ലൈംഗീകതയിൽ ഫോർ പ്ലേ യുടെ പ്രാധാന്യം-Importance of Fore play in  life-2023-topyourhealth



ഫോർ പ്ലേ - പ്രാധാന്യം - എങ്ങനെ ശീലിക്കണം  

 നിരവധി പേർക്കു അറിയാൻ താല്പര്യമുള്ളതുംഎന്നാൽ  നിരവധി പേർക്കു ശരിയായ അറിവ് ഇല്ലാത്തതുമായ ഒരു വിഷയമാണ് ബാഹ്യകേളികൾ അല്ലെങ്കിൽ ഫോർ പ്ലേ എന്നു പറയുന്നത്.ലൈംഗീകതയിൽ ഫോർ പ്ലേ യുടെ പ്രാധാന്യം വളരെ വലുതാണ്.പലപ്പോഴും വിവാഹം കഴിഞ്ഞ ദമ്പതിമാരിൽ ജോലി തിരക്കും മറ്റും പ്രശ്നനങ്ങൾ മൂലം ഫോർ പ്ലേ യ്ക്കു പ്രാധാന്യം കൊടുക്കറില്ല.ശരിയായ ബാഹ്യകേളികൾ ഇല്ലാതെയാണ് പലരും ബന്ധപ്പെടുന്നത് പോലും. 


  • കാഠിന്യമേറിയ ജോലി തിരക്ക് 
  • ഇതിന് വേണ്ടി തയ്യാറെടുക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്
  • ശേഷിക്കുറവ് അനുഭവപ്പെടുക
  • ശീഘ്രസ്ഖലനം 
  • ബന്ധത്തിലുണ്ടാകുന്ന വിള്ളലുകൾ 

തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് വിവാഹ ജീവിതത്തിൽ ഫോർ പ്ലേ യുടെ പ്രാധാന്യം കുറഞ്ഞു വരുന്നത്. 

ശാരീരിക ബന്ധം അല്ലെങ്കിൽ  അടുപ്പം എന്നത് അഞ്ചോ പത്തോ മിനിറ്റ് തുടർച്ചയായി നീണ്ടു നിൽക്കുന്ന ലൈംഗീകത മാത്രമാണ് എന്നാണ് പലരുടെയും തെറ്റിധാരണ.

ലൈംഗീകതയിൽ ഫോർ പ്ലേ യുടെ പ്രാധാന്യം-Importance of Fore play in  life-2023-topyourhealth


ലൈംഗീക വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ബന്ധപ്പെടൽ എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് ഈ തെറ്റിദ്ധാരണയാണ്.

ശരിയായി ബന്ധപ്പെടുന്നതിനു മുൻപുള്ള ബാഹ്യകേളികൾക്ക് ആരും അത്ര പ്രാധാന്യം കൊടുക്കാറില്ല.അഥവാൽ അത് ചെയിതാൽ തന്നെയും പൂർണമായും മനസിലാക്കാതെയും അറിയാതെയും ആയിരിക്കും.


ബന്ധപ്പെടുന്നതിന്റെ 60% വും ബാഹ്യകേളികൾക്കായി നിർബന്ധമയും മാറ്റി വെയ്ക്കുക.ശരിയായ ലൈംഗീക ബന്ധം 15% വും ആഫ്റ്റർ പ്ലേ 25 % വുമായി ക്രമീകരിക്കുക.

ലൈംഗീക വിദഗ്ദർ കണ്ടെത്തിയിട്ടുള്ളത് എന്തെന്നാൽ പൂർണമായതും  തൃപ്തികരമായതും ആയ ലൈംഗീക ബന്ധം ഈ മൂന്ന് ഘട്ടങ്ങളിലൂടെയാണ്.

കണക്കുകൾ പ്രകാരം ആഫ്ട്ടർ പ്ലേ അധികം ആരും തന്നെ പിന്തുടരുന്നില്ല. അത് പോലെ ഒരിക്കലും ഫോർ പ്ലേ തള്ളിക്കളയരുത്.കുറഞ്ഞത് 25-30 മിനിറ്റ് വരെയെങ്കിലും ഫോർ പ്ലേ ക്കായി മാറ്റി വെയ്ക്കുക.

സ്ത്രീയിലായാലും പുരുഷനിലായാലും  ശരീരത്തിലെ ചില ലൈംഗീക ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് ഉണർച്ച നൽകി ക്കൊണ്ട് ഉദ്ധാരണത്തിൽ എത്തുന്നത് മാത്രമാണ് ഫോർ പ്ലേ എന്നും തെറ്റിദ്ധരിക്കരുത്.ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഉണർച്ച കൊടുക്കുന്നതിലൂടെ ഉദ്ധാരണത്തിൽ എത്തുന്നതാണ് ഫോർ പ്ലേ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

സമയം,സന്ദർഭം എന്നിവയൊന്നും ഫോർ പ്ലേ യെ ബാധിക്കുന്നില്ല.അതിലൂടെ ലഭിക്കുന്ന സന്തോഷവും ഉന്മാദവും എത്രത്തോളം വേണമെന്ന് പരസ്പരം ആഗ്രഹിക്കുന്നോ അത് വരെ തുടരാവുന്നതാണ്.ഇത് ചെറിയ ചെറിയ ലൈംഗീക  പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റുന്നു.

ശീഖ്രസ്ഖലനം,ഉത്കണ്ഠ എന്നിവ മൂലം പലരും ഫോർ പ്ലേ ചെയ്യാൻ മടിക്കുന്നു.പങ്കാളിയുടെ മുന്നിൽ നാണം കെടുമോ എന്നു പോലും ഭയക്കുന്നു.


ലൈംഗീകതയിൽ ഫോർ പ്ലേ യുടെ പ്രാധാന്യം-Importance of Fore play in  life-2023-topyourhealth
👉വയഗ്രയൂടെ ഉപയോഗം- How to use viagra for best results in 2023 

മികച്ച ഫോർ പ്ലേ യും അതിനോട് അനുബന്ധിച്ച ലൈംഗീക വേഴ്ചയും ആസ്വദിക്കാൻ കഴിയാത്തവർക്കു ഉത്തമ പരിഹാരമായി വിദഗ്ധർ പറയുന്നത് എന്തെന്നാൽ കുറച്ചു നാളുകളെങ്കിലും ലൈംഗീക വേഴ്ചയിൽ എർപ്പെടാതിരിക്കുക എന്നതാണ്.ശാരീരിക ബന്ധം എന്നത് ഫോർ പ്ലേ യിൽ തുടങ്ങി അതിൽ തന്നെ അവസാനിപ്പിക്കുക എന്നതാണ്.

ഉത്കണ്ഠ,ശീഘ്രസ്ഖലനം,ഭയം എന്നിവ ഇങ്ങനെ ശീലിക്കുമ്പോൾ പൂർണമായും മാറുന്നതാണ്.

സ്ത്രീകളിൽ യോനീ ഭാഗത്തുള്ള വേദന,അണുബാധ അതുപോലെ പുരുഷന്മാരിൽ ഉത്കണ്ഠ,ചില മരുന്നുകൾ കഴിക്കുന്നതിലൂടെ ഉദ്ദാരണം ലഭിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങൾ മൂലമാണ് പലരും ഫോർ പ്ലേ വേണ്ടെന്നു വെക്കുന്നത്.

ഫോർ പ്ലേ എന്ന പ്രവർത്തിയിൽ ഏർപ്പെടുന്ന സമയത്ത് സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിൽ ധാരാളം ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നു.യദാർഥ അർത്ഥത്തിലും ആസ്വദിച്ചും ഇഴുകി ചേർന്നും പ്രവർത്തിക്കുമ്പോഴാണ് ശരീരത്തിൽ എൻഡോർഫെൻസ്  ഉൽപ്പാദിപ്പിക്കപ്പെടുന്നതു.ശരീരത്തിലെ പ്രകൃതി ദത്ത വേദന സംഹരിയാണ് ഇത്.കൂടാതെ സന്തോഷം,ഉന്മേഷം എന്നിവ വർദ്ധിപ്പിക്കുന്ന ചില ഹോർമോണുകളും ഈ സമയത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്നു.  

കൂടാതെ ഈസ്ട്രജൻ,പ്രൊജസ്ട്രോണ്,ടെക്സ്റ്റിസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളുടെ കൃത്യമായ ഉലപ്പാദനവും സംഭവിക്കുന്നു.

സ്ത്രീകൾ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്ന സ്നേഹം എന്നത് തലോടൽ,ചേർത്ത് പിടിക്കൽ തുടങ്ങിയവയാണ്.എന്നാൽ പുരുഷന്മാരിൽ പലരും മനസിൽ ഒരുപാട് സ്നേഹമുണ്ടെങ്കിലും അത്  പുറത്തേക്ക് അധികം കാണിക്കാറില്ല.ഒരു സ്ത്രീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ബാഹ്യമായ സ്നേഹമാണ്.

ലൈംഗീകതയിൽ ഫോർ പ്ലേ യുടെ പ്രാധാന്യം-Importance of Fore play in  life-2023-topyourhealth
👉ഉദ്ധാരണ ക്കുറവ് -Male erection dysfunction problems causes and solutions


ഫോർ പ്ലേ ചെയുന്നതിലൂടെ ഇത് പരിഹരിക്കാനും ബന്ധങ്ങളിലെ ദൃഡത നിലനിർത്താനും സഹായിക്കുന്നു.ലൈംഗീകതയിക്ക് വേണ്ടി മാത്രമാണ് പുരുഷൻ സമീപിക്കുന്നത് എന്ന തോന്നലുകൾ സ്ത്രീകളിൽ കുറയിക്കുവാനും ഇത് സഹായിക്കുന്നു.

വിവാഹത്തിന് മുൻപ് സ്ത്രീയും പുരുഷനും ഇത്തരത്തിലുള്ള ലൈംഗീക വിദ്യാഭ്യാസം നേടേണ്ടത് ഇന്ന് അനിവാര്യമാണ്.അതിനു സഹായിക്കുന്ന ലേഖനങ്ങൾ ആയിരിക്കും നിങ്ങൾക്ക് ഈ വെബ് സൈറ്റിൽ ഉടനീളം കാണാൻ സാധിക്കുന്നത്.

നിങ്ങളുടെ പ്രോൽസാഹനമാണ് ഞങ്ങളുടെ ഊർജ്ജം. 

വൈവാഹിക ജീവിതത്തിൽ ബാഹ്യകേളികളുടെ പ്രാധാന്യം വളരെ വലുതാണ്.ഒരിക്കലും അതിന്റെ പ്രാധാന്യം ചെറുതായി കാണരുത്.  

👉പെൺ കുട്ടികളിൽ കൌമാര പ്രായത്തിലെ ആരോഗ്യ സംരക്ഷണം

                              


No comments

Powered by Blogger.