പുരുഷന്മാരിൽ ശേഷികുറവു ഉണ്ടാകുന്നതിനെ കുറിച്ച് അറിയേണ്ടതെല്ലാം
ഉദ്ധാരണ കുറവ് ഇന്ന് ചെറുപ്പക്കാരിൽ പോലും കൂടുതലായി കണ്ടു വരുന്നു.എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നറിഞ്ഞാൽ മാത്രമേ അതിന്റെ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താൻ സാധിക്കൂ.
1. എന്താണ് ഉദ്ധാരണം
2. ഉദ്ധാരണ പ്രക്രിയ എങ്ങനെ സംഭവിക്കുന്നു
3. ഉദ്ധാരണ ശേഷി കുറവിനുള്ള കാരണങ്ങൾ
4. അവയുടെ പരിഹാര മാർഗ്ഗങ്ങൾ എന്തെല്ലാം
എന്താണ് ഉദ്ധാരണം
പങ്കാളിയുമായി ബന്ധപ്പെടുവാൻ വളരെ അനിവാര്യമായ ഘടകമാണ് ഉദ്ധാരണം.ലിംഗത്തെ മാത്രം ആശ്രയിച്ചു സംഭവിക്കുന്നതാണ് ഉദ്ധാരണം എന്നു പലരും തെറ്റിദ്ധരിക്കുന്നുണ്ട്.
- തലച്ചോർ
- നാഡീ-ഞരമ്പുകളുടെ പ്രവർത്തനം
- ശരീരത്തിലെ ഹോർമോണുകളുടെ അളവ്
- ലിംഗത്തിലേക്കുള്ള രക്തയോട്ടം
- ലിംഗത്തിന് ചുറ്റുമുള്ള മാംസ പേശികളുടെ പ്രവർത്തനം
- ലിംഗത്തിന്റെ അനാട്ടമിക്കൽ ആയിട്ടുള്ള പ്രശ്നനങ്ങൾ
- മാനസിക സമ്മർദം
- അപകർഷതാ ബോധം
- ഇതുമായി ബന്ധപ്പെട്ട ഓർമകൾ
എപ്പോഴും അല്ലെങ്കിൽ പ്രത്യേക സമയങ്ങളിൽ മാത്രം ഉദ്ധാരണം സംഭവിക്കാനും ഇത് ദീർഘനേരം നിലനിർത്താനും സഹായിക്കുന്നത് ഈ ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനം മൂലമാണ്.
ഉദ്ധാരണ പ്രക്രിയ എങ്ങനെ സംഭവിക്കുന്നു
ലിംഗത്തിന് ചുറ്റുമായി ധാരാളം രക്ത കുഴലുകൾ,നാഡീ ഞരമ്പുകൾ കൂടാതെ ഇറക്ഷൻ ബോഡികൾ എന്നു വിശേഷിപ്പിക്കുന്ന കോർപ്പേറ കവർനോസ എന്നിവ അടങ്ങിയിരിക്കുന്നു.
- കേൾക്കുന്നതിലൂടെ
- കാണുന്നതിലൂടെ
- ലിംഗത്തിന് മർദ്ദം കൊടുക്കുന്നതിലൂടെ
- ചില പ്രത്യേക ഓർമകൾ
- എല്ലാ സാധ്യതകളും ഒരേ സമയം പ്രയോഗിക്കുമ്പോൾ
ഇത്തരത്തിൽ ഉണർച്ച ലഭിക്കുമ്പോൾ ആണ് ഉദ്ധാരണത്തിനു വേണ്ടി തലചോറിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് .തലച്ചോറിൽ നിന്നുള്ള ഈ വിവരങ്ങൾ നട്ടെല്ലിന് താഴെയുള്ള ഭാഗങ്ങളിൽ എത്തുന്നു.അവിടെ നിന്നുമാണ് ലിംഗത്തിലേക്കുള്ള പ്രധാന നാഡീ-ഞരമ്പുകൾ പുറപ്പെടുന്നത്.
ഇത്തരത്തിൽ ഉണർച്ച ലഭിക്കുമ്പോൾ പ്രധാന നാഡീ ഞരമ്പുകളിൽ നിന്നും ചില രാസ പദാർഥങ്ങൾ പുറപ്പെടുവിക്കുന്നു.ഈ രാസ പദാർഥങ്ങൾ മൂലമാണ് പിന്നീടുള്ള പ്രവർത്തനങ്ങൾ സംഭവിക്കുന്നത്.
രാസ പദാർഥങ്ങളുടെ പ്രവർത്തനം മൂലം ഇറക്ഷൻ ബോഡിയിലുള്ള പേശികളിൽ അയവു സംഭവിക്കുന്നു.ഇതിന്റെ ഫലമായി ലിംഗത്തിലേക്കുള്ള രക്ത പ്രവാഹം വർദ്ധിക്കുന്നു.തുടർന്ന് ലിംഗം വലിപ്പമുള്ളതും കട്ടിയുള്ളതുമാകുന്നു.
ഈ സമയം ലിംഗത്തിലെ അശുദ്ധ രക്ത കുഴലുകൾ ചുരുങ്ങി അടഞ്ഞു പോകുമ്പോൾ ലിംഗം കുറച്ചു കൂടി വലിപ്പമുള്ളതും ദൃഢവുമാകുന്നു.
നട്ടെല്ലിൽ നിന്നും ലിംഗത്തിലേക്കുള്ള പ്രധാന നാഡീ ഞരമ്പുകളിൽ ഉല്പ്പാദിക്കപ്പെടുന്ന രാസ പദാർഥങ്ങളുടെ അളവ് കുറയുമ്പോൾ ലിംഗത്തിലേക്കുള്ള രക്ത പ്രവാഹവും കുറയുന്നു.ഫലമായി ലിംഗം ചുരുങ്ങുന്നു.
സ്ഖലനം സംഭവിച്ചു കഴിയുമ്പോൾ അല്ലെങ്കിൽ ശുക്ലം പുറത്തു പോയി കഴിയുമ്പോൾ ഇറക്ഷൻ ബോഡിയിലെ പേശികളുടെ അയവു കുറഞ്ഞു വരുന്നു.ലിംഗത്തിൽ നിന്നും പുറത്തു പോകുന്ന രക്ത കുഴലുകൾ തുറക്കുകയും ലിംഗം ചുരുങ്ങുകയും ചെയുന്നു.
ഈ പ്രക്രിയയിൽ എന്തെങ്കിലും പ്രശ്നനങ്ങൾ സംഭവിക്കുമ്പോഴാണ് ഉദ്ധാരണം സംഭവിക്കാതെ ആകുന്നതും ഉദ്ധാരണം നിലനിർത്താൻ സാധിക്കാതെ ആകുന്നതും.ഇതിനെയാണ് ഉദ്ധാരണ കുറവ് എന്നു പറയുന്നത്.
ഉദ്ധാരണ കുറവ് മൂലം പങ്കാളിയുമായി ബന്ധപ്പെടാനുള്ള താല്പര്യം ഇല്ലാതെയാകുന്നു.ഓരോ പ്രാവശ്യം ബന്ധപ്പെടുമ്പോൾ തൃപ്തി ലഭിക്കാത്തത് ഇതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നു.ഇവയെല്ലാം പൊതുവേ ലക്ഷണങ്ങളായി ആണ് കാണുന്നത്.
സാധാരണ ഉദ്ധാരണ കുറവ് അനുഭവിക്കുന്ന വ്യക്തികൾ ഇതിനെ കുറിച്ച് ആരോടും പങ്കുവെക്കാറില്ല.അതിനാൽ തന്നെ എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചുളള അറിവും വളരെ കുറവാണ്.ഉദ്ധാരണ കുറവ് ഇന്നത്തെ കാലത്ത് വളരെ സാധാരണയായി കണ്ടു വരുന്നതാണ്.പ്രായം വർദ്ദിക്കുന്നതിനനുസരിച്ച് ഉദ്ധാരണ കുറവും വർദ്ധിച്ചു വരുന്നു.
ഉദ്ധാരണ ശേഷി കുറവിനുള്ള കാരണങ്ങൾ
- ഓർഗാനിക്ക് (Organic)
- സൈക്കോജനിക്ക് (Psychogenic)
- മരുന്നുകളുടെ ഉപയോഗം
- മദ്യം ,മയക്കു മരുന്ന് എന്നിവയുടെ അമിതമായ ഉപയോഗം
എന്നീ കാരണങ്ങൾ മൂലം ഉദ്ധാരണ കുറവ് അനുഭവപ്പെടാം.ചിലർക്ക് ഇതിൽ ഏതെങ്കിലും ഒരു കാരണമാകാം.ചിലർക്ക് ഒന്നിൽ കൂടുതൽ കാരണമാകാം. ഓർഗാനിക്ക് കാരണങ്ങൾ
പ്രമേഹം,കൊളസ്ട്രോൾ
ഇന്നത്തെ കാലത്ത് സർവ്വ സാധാരണയായി ഉദ്ധാരണ കുറവിനു കാരണം ഉയർന്ന പ്രമേഹമാണ്.ചെറുപ്പക്കാരിൽ പോലും ഇന്ന് പ്രമേഹം കണ്ടു വരുന്നു.ശേഷി കുറവിന് മറ്റൊരു കാരണമാണ് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അധികമായി ഉണ്ടാകുന്നത്.
ഇങ്ങനെയെല്ലാം സംഭവിക്കുന്നത് ശരീരത്തിലെ രക്ത പ്രവാഹത്തെ കാര്യമായി ബാധിക്കുന്നു.സ്വാഭാവികമായി ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു വരുന്നു.ഇത് മൂലം ശേഷി കുറവ് അനുഭവപ്പെടുകയും ചെയുന്നു.
പ്രമേഹം,കൊളസ്ട്രോൾ എന്നിവ മൂലമാണ് ഉദ്ധാരണ കുറവ് അനുഭവപ്പെടുന്നതെങ്കിൽ തീർച്ചയായും ഹൃദയാ ഘാതം സംഭവിക്കാനുള്ള സാധ്യതയുണ്ട്.അതിനാൽ പ്രമേഹം,കൊളസ്ട്രോൾ എന്നിവ എപ്പോഴും നിയന്ത്രണത്തിലാക്കുക.
അമിതമായ വണ്ണം
അമിതമായ വണ്ണം ഉള്ളവരിൽ ശേഷി കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
പൈറോണിസ് രോഗമുള്ളവരിൽ
പൈറോണിസ് രോഗമുള്ളവരിൽ(Peyronie's disease) ശേഷി കുറവ് അനുഭവപ്പെടുന്നു.ലിംഗത്തിനുണ്ടാകുന്ന വളവ്,വേദനയോട് കൂടിയ ഉദ്ധാരണം എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.
മരുന്നുകളുടെ ഉപയോഗം
- Antihypertensive - ബ്ലഡ് പ്രഷർ കുറയിക്കാൻ വേണ്ടി കഴിക്കുന്ന ചില മരുന്നുകൾ
- Diuretics - മൂത്രം നന്നായി പോകാൻ വേണ്ടി കഴിക്കുന്ന മരുന്നുകൾ
- Antihistamines - മൂക്കൊലിപ്പ്,അലർജി എന്നിവയിക്ക് വേണ്ടി കഴിക്കുന്ന മരുന്നുകൾ
- Antidepressants - വിഷദ രോഗത്തിന് വേണ്ടി കഴിക്കുന്ന ചില മരുന്നുകൾ
- പാർക്കിൻ സൺ രോഗത്തിനു വേണ്ടി കഴിക്കുന്ന ചില മരുന്നുകൾ
- ഹൃദയത്തിന്റെ അസുഖത്തിന് വേണ്ടി കഴിക്കുന്ന ചില മരുന്നുകൾ
- കാൻസറിന് വേണ്ടി കഴിക്കുന്ന മരുന്നുകൾ
മുകളിൽ പറഞ്ഞ മരുന്നുകൾ ഒരു ഡോക്ടറുടെ നിർദേശ പ്രകാരമാണ് കഴിക്കുന്നതെങ്കിൽ അത് നിർത്തേണ്ടതും ഡോക്ടറുടെ നിർദേശ പ്രകാരമാവണം.
ഇത് കൂടാതെ ചില സർജറികൾ ചെയിതാലും പാർശ്വ ഫലമെന്ന നിലയിൽ ഉദ്ധാരണ കുറവ് അനുഭവപ്പെടാം.
നട്ടെലിന് ഏതെങ്കിലും തരത്തിൽ പരുക്ക് പറ്റുമ്പോൾ,സ്ട്രോക്ക് ഉള്ളവരിലും ശേഷി കുറവ് അനുഭവപ്പെടുന്നു.
പല തരത്തിലുള്ള മയക്കു മരുന്നുകളുടെ ഉപയോഗം മൂലം ശേഷി കുറവ് ഉണ്ടാകുന്നു.
- മരിജുവാന
- കൊക്കയിൻ
- നിക്കോടിൻ
- ആംഫെറ്റമെയിന്
- ബർബിറ്റുറേറ്റ്
- മെത്തഡോണ്
എന്നിവയുടെ അമിത ഉപയോഗം തലച്ചോറിനെയും ലിംഗത്തിലേക്കുള്ള രക്ത കുഴലുകളെയും ബാധിച്ചു ഒരിക്കലും ഭേദമാകാത്ത രീതിയിൽ ശേഷി കുറവ് ഉണ്ടാകാൻ ഇടയാകുന്നു.
സൈക്കോജനിക്ക് കാരണങ്ങൾ
ഈ കാരണങ്ങൾ മൂലം ശേഷികുറവ് ഉണ്ടാകുന്നത് പല രീതിയിലാണ്.
- അമിതമായി പോൺ കാണുന്നതും അതിലൂടെ സ്വയം ഭോഗം ചെയുന്നതും പിന്നീട് പങ്കാളിയുമായി ബന്ധപ്പെടുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.വീഡിയോ യിൽ കാണുന്ന വ്യക്തികളുമായി പങ്കാളിയെ താരതമ്യം ചെയുമ്പോൾ ഉദ്ധാരണം ലഭിക്കതെ വരുന്നു.
- ഈ വക കാരണങ്ങൾ മൂലം മാനസിക സമ്മർദം ഉണ്ടാവുകയും വീണ്ടും ബന്ധപ്പെടുമ്പോൾ മാനസിക സമ്മർദം മൂലം താല്പര്യം നഷ്ട്ടപ്പെടുകയും ശേഷി കുറവ് അനുഭവപ്പെടുന്നു.
- തുടർച്ചയായി ശേഷി കുറവ് അനുഭവപ്പെടുമ്പോൾ ലൈംഗീക ബന്ധത്തിൽ നിന്നും മാറി നിൽക്കാനുള്ള പ്രവണത ഉണ്ടാകുന്നു.
- ശരീരത്തേയും ലൈംഗീക അവയവങ്ങളെയും കുറിച്ച് തെറ്റിധാരണ ഉണ്ടെങ്കിൽ താല്പര്യ കുറവ് തോന്നാം.അമിത തടി ,മെലിഞ്ഞ ശരീരം എന്നിവ
- മാനസികമായും ശാരീരികമായും തളർന്നിരിക്കുന്ന ദിവസങ്ങളിൽ താൽക്കാലികമായി ശേഷി കുറവ് അനുഭവപ്പെടുന്നു.
- ചില അവിഹിത ബന്ധങ്ങളിൽ പെട്ടു പോയി കൂറ്റ ബോധം കാരണം താല്പര്യ കുറവ് തോന്നാം.
- സ്വകാര്യത കുറവ്,ബന്ധപ്പെടാൻ ആവശ്യത്തിന് സമയം ലഭിക്കാത്തത്,ലൈംഗീകതയെ കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാട് എന്നീ കാരണങ്ങൾ
- ഗർഭ ധാരണം ശരിയായി നടക്കുന്നില്ലെങ്കിൽ ഡോക്ടറുടെ നിർദേശ പ്രകാരം ബന്ധപ്പെടുമ്പോൾ പല പരുഷന്മാരിലും ശരിയായ ഉദ്ധാരണം ലഭിക്കാറില്ല.
അവയുടെ പരിഹാര മാർഗ്ഗങ്ങൾ എന്തെല്ലാം
കൊടുത്തിരിക്കുന്ന കാരണങ്ങൾ മനസിലാക്കി നിങ്ങളുടെ ഉദ്ധാരണ കുറവിനുള്ള കാരണങ്ങൾ മനസിലാക്കുകയും ശേഷം ഒരു ഡോക്റ്ററിനെ സമീപിക്കുക.
General surgeon
Urologist
Sexual medicine
Gynecologist
Dermatologist
Psychiatrist
തുടങ്ങിയവരെ സമീപിക്കാവുന്നതാണ്
Post a Comment