പെൺ കുട്ടികളിൽ കൌമാര പ്രായത്തിലെ ആരോഗ്യ സംരക്ഷണം
പെൺ കുട്ടികളിൽ കൌമാര പ്രായത്തിലെ ആരോഗ്യ സംരക്ഷണം
പെൺകുട്ടികളുടെ ജീവിതത്തിലെ വളരെ സങ്കീർണമായ ഒരു കാലഘട്ടമാണ് കൌമാരം. ശാരീരികമായും മാനസികമായും നിറയെ മാറ്റങ്ങളാണ് ഈ സമയങ്ങളിൽ സംഭവിക്കുന്നത്. 10 മുതൽ 19 വയസുവരെയാണ് കൌമാരപ്രായം.ഭയം ,ഉൽക്കണ്ഡ തുടങ്ങി ഒട്ടേറെ സാഹചര്യങ്ങളിലൂടെ പെൺകുട്ടികൾ കടന്നു പോകുന്നു.ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ എങ്ങനെ കാണണം എന്ന സംശയം എല്ലാ പെൺകൂട്ടികളിലും പൊതുവായി ഉണ്ടാകുന്നു.മാറ്റങ്ങളെ കുറിച്ച് ആരോട് എങ്ങനെ പറയണം എന്ന ചിന്ത നിരന്തരം അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്.മാറ്റങ്ങളെ ഒരിക്കലും ഭയത്തോടെയും നാണത്തോടെയും കാണരുത് എന്നു ആദ്യമേ മനസിലാക്കുക.ബുദ്ദിമുട്ടുകളും പിരിമുറുക്കവും ഈ സമയങ്ങളിൽ സ്വാഭാവികമാണ്. മാതാപിതാക്കൾ സഹായിക്കും എന്ന വിശ്വാസത്തിൽ പ്രശ്നങ്ങൾ അവരുമായി പങ്ക് വെയ്ക്കുക.തുടർന്ന് അവരുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുക..
ശാരീരിക-മാനസിക മാറ്റങ്ങളെ വളരെ കൃത്യമായി നിരീക്ഷിക്കുകയും ശ്രദ്ദിക്കുകയും ചെയിതില്ലെങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും പിടിപ്പെടാം.ഓരോ കാര്യം ചെയുമ്പോഴും ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമാണ്. കൌമാര പ്രായത്തിൽ പെൺകുട്ടികൾക്ക് അനുഭവപ്പെടുന്ന ചില ആരോഗ്യ പ്രശ്നനങ്ങൾ മനസിലാക്കാം.
അണുബാധ (Infection)
ക്ഷീണം,വിളർച്ച,പഠിക്കാനുള്ള ബുദ്ദിമുട്ട് എന്നീ കാരണങ്ങൾ മൂലമാണ് പല മാതാ പിതാക്കളും പെൺകുട്ടികളും ഒരു ഡോക്ടറുടെ മുന്നിൽ എത്തുന്നത്. മൂത്ര സഞ്ചിയിലോ മൂത്രാശയത്തിലോ ഉണ്ടാകുന്ന അണുബാധയാണ് പ്രധാന കാരണം.ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലമുള്ള ബുദ്ദിമുട്ടുകളാണ് ഇവയെല്ലാം.ആർത്തവ സമയത്തെ ശരിയായ ശുചിത്വമില്ലായിമയും മൂത്രാശയ രോഗാണു ബാധക്കു കാരണമാണ്.പാഡുകളും അടിവസ്ത്രങ്ങളും ശുചിയായി സൂക്ഷിക്കാനും ഉപയോഗിക്കാനും മാതാപിതാക്കളും പെൺ കുട്ടികളും ശ്രദ്ദിക്കണം.
വെള്ള പോക്ക്
കൌമാര പ്രായത്തിൽ പെൺ കുട്ടികൾ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വെള്ള പോക്ക് .സാധാരണ എല്ലാ പെൺകുട്ടികളിലും യോനീ ശ്രവങ്ങൾ ഉണ്ടായിരിക്കും.ചൊറിച്ചിൽ,പുകച്ചിൽ,മഞ്ഞ നിറത്തോട് കൂടിയ സ്രവം,ദുർഗന്ധത്തോടു കൂടിയ സ്രവം തുടങ്ങിയവ അണുബാധയുടെ ലക്ഷണങ്ങളാണ്.പലരും പേടി മൂലമോ മടികൊണ്ടോ മാതാപിതാക്കളോട് പറയാറില്ല എന്നതാണ് വാസ്തവം.വിരൾച്ച,കവിൾ ഒട്ടുക,മുടി കൊഴിച്ചിൽ എന്നീ കാരണങ്ങൾ കാണിച്ചാണ് കുട്ടികൾ വിദഗ്ദരെ സമീപിക്കുന്നത്.എന്നാൽ കുട്ടികളുമായി കൂടുതൽ അടുത്ത സംസാരിക്കുമ്പോഴാണ് വെള്ളപ്പോക്ക് സാധ്യത മനസിലാകുന്നത്.അത്രയേറെ ഗുരുതരമല്ലെങ്കിലും വെള്ളപ്പോക്ക് ഒരു രോഗാവസ്ഥയാണ്.
പെൺ കുട്ടികളിലെന്ന പോലെ സ്ത്രീകളിലും വെള്ള പോക്ക് കണ്ടുവരുന്നു.യോനിയിൽ ഉണ്ടാകുന്ന ബാക്റ്റീരിയ,ഫംഗൽ ഇൻഫെക്ഷൻ തുടങ്ങി പല കാരണങ്ങൾ മൂലമാണ് സ്ത്രീകളിലെ വെള്ള പോക്കിന്നു സാധ്യത.ആയൂർവേദത്തിൽ വളരെ കുറഞ്ഞ കാലത്തെ ചികിൽസയിലൂടെ ഈ രോഗാവസ്ഥയിൽ നിന്നും പൂർണമായും മുക്തി നേടാൻ സാധിക്കുന്നതാണ്.
ആർത്തവ സമയങ്ങളിലെ വേദന
സ്ത്രീകളിലും പെൺ കുട്ടികളിലും ഒരേ പോലെ അനുഭവപ്പെടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ആർത്തവ സമയങ്ങളിലെ വേദന.ആദ്യ ദിവസങ്ങളിലെ വേദന തികച്ചും സ്വാഭാവികമാണ്.എന്നാൽ തുടർന്ന് പഠിക്കാനോ ജോലിക്ക് പോകുവാനോ വീട്ടു ജോലികളിൽ ഏർപ്പെടാനോ സാധിക്കാതെ തീവ്രമായ വേദന ഉണ്ടാവുകയാണെങ്കിൽ അതിനു ചികിൽസ അത്യാവശ്യമാണ്.ഒരു പരിധി വരെ അണ്ടോൽപ്പാദന ലക്ഷണമായി ഈ വേദനയെ കാണാവുന്നതാണ് . പരിധിയിൽ കൂടുതൽ വേദന അനുഭവപ്പെടുക,നടുവേദന,ഛർദ്ദി,തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചാൽ ചികിൽസ തേടാവുന്നതാണ്.ചെറിയ ചികിൽസ നല്കുമ്പോൾ തന്നെ പല മാറ്റങ്ങളും കാണാൻ സാധിക്കുന്നതാണ്.ആവശ്യാനുസരണം തൈലങ്ങൾ ഉപയോഗിച്ച് അടിവയറിന് ചൂട് പിടിക്കുമ്പോൾ തന്നെ വേദനയിൽ മാറ്റം കാണുന്നു.
മലബന്ധം,ദഹന ക്കുറവ്,ഭക്ഷണത്തിൽ കൂടുതലായി എരിവ് ,പുളി എന്നിവ ഉപയോഗിക്കുന്നവർക്ക് ആർത്തവ സമയങ്ങളിൽ കഠിന വേദന വരുന്നതായി കാണുന്നു.ജീവിത ശൈലിയിലെ പല മാറ്റങ്ങളും വേദനയിലെ എറ്റക്കുറച്ചിലിന് കാരണമാകുന്നു.അഡിനോമയൊസിസ്,എൻഡോ മാട്രിയോസിസ്,ഗർഭാശയത്തിൽ കാണപ്പെടുന്ന മുഴകൾ എന്നീ പ്രശ്നനങ്ങൾ ആർത്തവ സമയത്തെ കഠിന വേദനയിക്ക് കാരണമാകുന്നു.പലരും താൽക്കാലിക വേദന സംഹാരികൾ ഉപയോഗിച്ച് വേദന അകറ്റുന്നു.എന്നാൽ അവ ഭാവിയിൽ വളരെ വലിയ പ്രശ്നനങ്ങൾ സൃഷ്ട്ടിക്കുന്നു.
അമിത രക്ത സ്രാവം
- രക്തം കട്ട പിടിച്ചു പോവുക
- ഉപയോഗിക്കുന്ന പാഡുകളുടെ എണ്ണം വർദ്ദിക്കുക
- രാത്രി എഴുന്നേറ്റ് പാഡുകൾ മാറ്റേണ്ടി വരിക
- 7 ദിവസത്തിൽ കൂടുതൽ തുടർച്ചയായി രക്തം പോവുക.
- മാസത്തിൽ രണ്ടു തവണ ആർത്തവം സംഭവിക്കുക
👉വയഗ്ര ഹൃദയത്തിന് നല്ലതാണോ
Post a Comment