വയഗ്രയൂടെ ഉപയോഗം
വയഗ്ര-Vaigra tablet good / bad for HEART & HEALTH
ലൈംഗീക പ്രശ്നങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന ഗുളികകളുടെ പാർശ്വഫലങ്ങളെ പറ്റി ധാരാളം സംശയങ്ങൾ രോഗികൾക്കുണ്ട്.പ്രതേകിച്ച് വയഗ്ര പോലുളള ഗുളികകൾ.
- ഈ ഗുളികകൾ കഴിക്കുന്നത് സുരക്ഷിതമാണോ ?
- കൊളസ്ട്രോൾ,BP ,അറ്റാക്ക് വന്നവർക്ക് വയഗ്ര കഴിക്കാമോ ?
- 50 കൾക്ക് ശേഷം ഉദ്ധാരണത്തിനു സഹായിക്കുന്ന മരുന്നുകൾ കഴിക്കുന്നത് ആരോഗ്യ പ്രശ്നം സ്രിഷ്ട്ടിക്കുമോ ?
വയഗ്രയുടെ ഉൽഭവവും തുടക്കത്തിലെ വാർത്തകളും
👉Food and Drug Administration [FDA] 1998- മാർച്ചിൽ വയഗ്ര മരുന്ന് ലൈംഗീക പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിൽ അംഗീകരിച്ചത്. സ്ഥിരമായി വയഗ്ര കഴിക്കുന്ന 130 പേരിൽ 77 പേർ ഹൃദയ സംബന്ധമായ പ്രശ്നനങ്ങൾ മൂലം മരണമടഞ്ഞു എന്ന ഞെട്ടിക്കുന്ന വാർത്ത FDI ആ വർഷാവസാനം തന്നെ പുറത്തു വിടുക ഉണ്ടായി.ഉദ്ധാരണ കുറവിന് വയഗ്ര കഴിക്കുന്നതിലൂടെ ആശ്വാസം കണ്ടെത്തിയ നിരവധി പേർക്കു ഈ വാർത്ത ഒരു തിരിച്ചടി ആയിരുന്നു. വയഗ്ര ഉപയോഗിക്കുന്നത് മരണ കാരണമാകുമോ എന്ന ഭയം ആളുകളെ അലട്ടുവാൻ ആരംഭിച്ചു.
വയഗ്രയുടെ നിരോധനം
ധമനികളിൽ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്ന ഈ മരുന്ന് എങ്ങനെ ഹൃദയ സംബന്ധമായ തകരാറുകൾ സ്രിഷ്ട്ടിക്കുന്നു എന്ന സംശയം സാധാരണക്കാരനു ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു.ധമനികളിൽ രക്തയോട്ടം കുറയുമ്പോഴും ഓക്സിജൻ ലഭ്യതയുടെ അഭാവവും മൂലമാണ് ഹൃദയ സംബന്ധമായ പ്രശ്നനങ്ങൾ ഉണ്ടാകുന്നത്.വയഗ്രയുടെ ഉപയോഗത്തെ കുറിച്ചുള്ള സംശയങ്ങൾ രോഗികൾക്കും അവരെ ചികിൽസിക്കുന്ന ഡോക്ട്ർമാർക്കും ഒരുപോലെ ഉണ്ടായിരുന്നു.ഉദ്ധാരണ കുറവ് നേരിടുന്നവരിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നനങ്ങൾ വയഗ്രയുമായി ആളുകൾ ബന്ധപ്പെടുത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഡോക്ടർമാർക്ക് നല്ല ബോധ്യമുണ്ടായിരുന്നു.ആ കാലത്ത് വയഗ്രയെ കുറിച്ചുള്ള വാർത്തകൾ ആളുകളുടെ മനസിൽ ഒരു ചോദ്യചിഹ്നമായി തുടർന്നു.
വയഗ്രയും ഹൃദയ രോഗങ്ങളും
ലൈംഗീക പ്രശ്നമുള്ള ഒരാൾക്കു ഹൃദയ രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നു ആധുനിക പഠനങ്ങൾ തെളിയിക്കുന്നുണ്ട്.ലൈംഗീക പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ തന്നെയാണ് ഹൃദയ രോഗ പ്രശ്നങ്ങൾക്കുള്ള കാരണങ്ങളും.അതിനാൽ ഉദ്ധാരണക്കുറവ് ഹൃദയ രോഗങ്ങളുടെ പ്രധാന ലക്ഷണമായി എടുക്കാവുന്നതാണ്.
അനാരോഗ്യമായ ജീവിത ശൈലികൾ മൂലമാണ് പലപ്പോഴും ഹൃദയ സംബന്ധമായ രോഗങ്ങൾ പിടിപ്പെടുന്നത്.ഉദ്ധാരണക്കുറവ് അനുഭവപ്പെട്ടാൽ അനാരോഗ്യമായ ജീവിത ശൈലിയിൽ മാറ്റം വരുത്തണം എന്നു ചിന്തിക്കുക.ആധുനിക ജീവിതത്തിന്റെ തിരക്കിനിടയിൽ അവഗണിക്കുന്ന പല കാര്യങ്ങളുടെയും കൂട്ടത്തിൽ ഉദ്ധാരണക്കുറവിനെ ഉൾപ്പെടുത്തിയാൽ മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ ഹൃദയ രോഗങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
അതിനാൽ ഉദ്ധാരണക്കുറവിന് വയഗ്ര പോലുള്ള മരുന്നുകൾ കഴിക്കുന്നതിന് മുൻപ് ഹൃദയത്തിന്റെ ആരോഗ്യം പരിശോധിച്ചതിനു ശേഷമാവാം.ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർ നാണവും മടിയും കാരണം ഡോക്റ്ററെ സമീപിക്കുന്നതിന് പകരം മറ്റ് പല മരുന്നുകളും ഉപയോഗിക്കുന്നു.ഇത് മൂലം പലർക്കും വലിയ ആരോഗ്യ പ്രശ്നനങ്ങൾ ഉണ്ടാകുന്നു.
ലൈംഗീകതയും ഹൃദയ രോഗങ്ങളും
പലർക്കും ഉള്ള സംശയങ്ങളിൽ ഒന്നാണ് ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുള്ളവർ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാമോ എന്നത്.സത്യമെന്തെന്നാൽ ഓജസ്സും ഉൽസാഹമുള്ളതുമായ ലൈംഗീക ജീവിതം ഒരിക്കലും ഹൃദയ രോഗങ്ങൾ സ്രിഷ്ട്ടിക്കുന്നില്ല.അത്തരത്തിലുള്ള ലൈംഗീക ജീവിതം ഒരാളുടെ ഹൃദയത്തിന് തകരാർ ഉണ്ടാകുന്നതിനുള്ള സാധ്യത കുറക്കുന്നു എന്നു പഠനങ്ങൾ തെളിയിക്കുന്നു.എന്നാൽ ഒരാളുടെ ജീവിത രീതികൾ അനാരോഗ്യകരമാണെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള ആദ്യത്തെ പ്രശ്നം ഉദ്ധാരണക്കുറവ് ആകാം. അതിനാൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ഉദ്ധാരണക്കുറവിന് കഴിക്കുന്ന മരുന്നുകൾ കാരണമാകുന്നില്ല.തെറ്റായ ജീവിത ശൈലിയാണ് അതിനു കാരണം.
സംഗ്രഹം
ഹൃദയത്തിന്റെ തകരാറു മൂലം ഉദ്ധാരണക്കുറവ് അനുഭവപ്പെട്ടാൽ മരുന്നുകൾ കഴിക്കേണ്ടത് ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടിയാണ്.ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിലൂടെ ഉദ്ധാരണക്കുറവ് പരിഹരിക്കാൻ സാധിക്കും.
Post a Comment