ഉദ്ധാരണ ക്കുറവ് - ചികിൽസ
ഉദ്ധാരണ ക്കുറവ്
അറിവ് :Dr Gopinatha pillai
ചികിൽസ
വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതും ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതും പോലെ തന്നെ നമ്മുടെ ശരീരത്തിനു വളരെ ആവശ്യമുള്ള ഘടകങ്ങളിൽ ഒന്നാണ് ലൈഗീക സംതൃപ്തി.ലൈഗീക അവയവങ്ങളിലെ തകരാറുകളും ലൈഗീക വേഴ്ചയിൽ എർപ്പെടുമ്പോൾ പൂർണ സംതൃപ്തി ലഭിക്കാത്തതും ഒരു അസുഖമായി തന്നെ കാണേണ്ടതാണ്.മറ്റെല്ലാ രോഗങ്ങളും ബുദ്ദിമുട്ടുകളും ചികിൽസിച്ചു ഭേദമാക്കുന്ന പോലെ ലൈഗീക സംബന്ധമായ ബുദ്ധിമുട്ടുകൾക്കും നിലവിൽ ചികിൽസ ഉണ്ട്.
ഉദ്ധാരണ കുറവ് ഒരു കഴിവ് കേടായി കാണരുത്.ശരീരത്തിനും മനസിനും ചികിൽസ നല്കുന്നതിലൂടെ പഴയ പോലെ ഉദ്ധാരണം തിരികെ കൊണ്ട് വരാൻ സാധിക്കുന്നതാണ്.നാണമോ മടിയോ കൂടാതെ ബുദ്ധിമുട്ടുകൾ ഒരു ഡോക്റ്ററോടോ ലൈഗീക വിദഗ്ദനോടോ തുറന്നു പറയുക.ഉദ്ധാരണ ക്കുറവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നാണക്കേടും മടിയും മൂലം ചികിൽസ തേടാൻ ശ്രമിക്കുന്നില്ല എന്നത് സമൂഹത്തിൽ പൊതുവായി കണ്ടു വരുന്ന പ്രവണതയാണ്.തുടക്കത്തിലേ ചികിൽസ തേടുന്നതിനെ കുറിച്ച് ചിന്തിച്ചില്ലെങ്കിൽ ഭാവിയിൽ മറ്റ് പല മാരക രോഗങ്ങൾക്കും കാരണമായേക്കാം.ഉദ്ധാരണ കുറവ് എന്നത് ഭാവിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ പിടിപ്പെടാൻ സാധ്യത ഉണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
പരിഹാരങ്ങൾ എന്തെല്ലാം
- അമിത വണ്ണം ഉള്ളവരിൽ ഉദ്ധാരണ കുറവ് കണ്ടുവരുന്നു.ഭക്ഷണ ക്രമം നിയന്ത്രിക്കുന്നതിലൂടെ ശരീര ഭാരം കുറയ്ക്കുക. അരി,ഗോതമ്പ്,കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയിൽ കാർബോ ഹൈഡ്രൈറ്റ് സുലഭമായി കാണുന്നു.അതിനാൽ ഭക്ഷണത്തിൽ ഇവയുടെ അളവ് കുറക്കുക.
- ഷുഗർ,കൊളസ്ട്രോൾ,യൂറിക് ആസിഡ് എന്നിവയിക്ക് കൃത്യമായി മരുന്നുകൾ കഴിച്ച് നിയന്ത്രിക്കുക.
- 👉വയാഗ്ര ഉദ്ധാരണ കുറവിന് മികച്ച ഒരു പരിഹാര മാർഗ്ഗമാണ്.കൂടുതൽ സമയം ഉദ്ധാരണം ലഭിക്കാനും അതിലൂടെ ദീർഘ സമയം ലൈഗീക സംതൃപ്തി ആസ്വദിക്കാനും വയാഗ്ര ഉത്തമമാണ്.എന്നാൽ അമിതമായ വയാഗ്ര ഉപയോഗം ശരീരത്തിലെ മറ്റ് പല അവയവങ്ങൾക്കും തകരാറു സൃഷ്ട്ടിക്കുന്നു.അതിനാൽ ഒരു ഡോക്റ്ററുടെ നിർദേശ പ്രകാരം മാത്രം വയാഗ്ര ഉപയോഗിക്കുക.
- പാപ്പവെറയിൻ (Papaverine) കുത്തിവയിപ്പ് എടുക്കുന്നത് ഉദ്ധാരണം വർധിപ്പിക്കാൻ സഹായിക്കുന്നു.
- വാക്വം ഉപയോഗിക്കുന്നതിലൂടെ ലിംഗം കൂടുതൽ സമയം ഉദ്ധരിപ്പിക്കാൻ കഴിയും.
- ഉദ്ധാരണ കുറവ് അനുഭവിക്കുന്നവരിൽ ചികിൽസയുടെ അവസാന വാക്ക് എന്ന നിലയിൽ (Penile implant)ചികിൽസ ചെയ്യാവുന്നതാണ്.
- മദ്യപാനം,പുകവലി,മയക്കു മരുന്നുകളുടെ ഉപയോഗം എന്നിവ പരമാവധി കുറയ്ക്കുക.അമിതമായി ഇവ ഉപയോഗിക്കുന്നവർക്ക് ലൈഗീക സംതൃപ്തിയോട് ആഗ്രഹവും താൽപ്പര്യവും ഉണ്ടാകും എന്നാൽ ശാരീരികമായി നിറവേറ്റാൻ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു.
- അമിതമായി പ്രമേഹം ഉള്ളവരിൽ ഉദ്ധാരണക്കുറവ് കാണുന്നു.
- പ്രായം കൂടുംതോറും ലൈഗീക ആസക്തി,ശാരീരിക ക്ഷമത എന്നിവ കുറയുമെന്നുളള ധാരണ തെറ്റാണ്.ഉദ്ധാരണം ഏതു പ്രായത്തിലും സാധ്യമാണ്.
- ശരിയായ ഉദ്ധാരണം ലഭിക്കുന്നതിന് ചില പ്രത്യേക വ്യായാമ മുറകൾ ഉണ്ട്. അവ കൃത്യമായി ചെയിതു ശീലിക്കുക.
- നടത്തം,ഓട്ടം തുടങ്ങിയ വ്യായാമങ്ങൾ ശരീരത്തിനു രക്തയോട്ടം നിലനിർത്തുന്നതിന് സഹായിക്കുന്നു.ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും രക്ത പ്രവാഹം ശരിയായി നടക്കാൻ വ്യായാമം ഉത്തമമാണ്.
Post a Comment