ഉദ്ധാരണ ക്കുറവ്(Erection dysfunction)

 ഉദ്ധാരണ ക്കുറവ് -Male erection dysfunction problems causes and solutions-1-topyourhealth  ഉദ്ധാരണ ക്കുറവ്(Erection dysfunction)


കാരണങ്ങൾ 

ല  പുരുഷന്മാർക്കും  അനുഭവപ്പെടുന്ന  ഒരു ലൈഗീക പ്രശ്നമാണ് ഉദ്ധാരണക്കുറവ്. പല രോഗങ്ങളുടെയും ലക്ഷണമായിട്ടും പല അവസ്ഥകളുടെ ഫലമായിട്ടും ഉദ്ധാരണക്കുറവ് സംഭവിക്കാറുണ്ട്.ഉദ്ധാരണം തീരെ ഇല്ലാത്ത അവസ്ഥ,ഉദ്ധാരണം ഒരുപാട് സമയം നിലനിർത്താനുള്ള  പ്രയാസം,താല്പര്യക്കുറവ്  അങ്ങനെ പല വക ഭേദങ്ങളും ഉദ്ധാരണ കുറവുമായി ബന്ധപ്പെട്ട് കിടക്കുന്നു.എന്നാൽ തന്നെയും കാരണങ്ങൾ എല്ലാവരിലും വ്യത്യസ്തമാണ്.പൊതുവേ ഉദ്ധാരണ കുറവ് 50 വയസ്സിന് ശേഷമാണെങ്കിലും പല യുവാക്കളുടെ ഇടയിലും ഈ അവസ്ഥ കണ്ടു വരുന്നുണ്ട്.മദ്ധ്യവയസ്ക്കരിലും യുവാക്കളിലും ഈ രോഗത്തിനുള്ള സാധ്യതയും വ്യത്യസ്തമാണ്.


ചെറിയ രീതിയിൽ ഉദ്ധാരണ കുറവ് അനുഭവപ്പെടുന്നത് മറ്റു പല രോഗങ്ങളുടെയും ലക്ഷണമാണ്.തുടക്ക സമയത്ത് ഡോക്റ്ററോടു പറയാനും സഹായം തേടാനും പലരും മടിക്കുന്നുണ്ട്.എന്നാൽ മിക്കവാറും ഇത് ഗുരുതരമായ രോഗമാകുമ്പോഴാണ് ഒരു ഡോക്റ്ററുടെ ഉപദേശം ആവശ്യമാണെന്നു ചിന്തിക്കുന്നത് പോലും.


ഹോർമോൺ,മനസ്,വികാരം,പേശികൾ,ശരീരത്തിലെ രക്ത പ്രവാഹം എന്നീ ഘടകങ്ങളുടെ കൂട്ടായ പ്രവർത്തന ഫലമായാണ് ഉദ്ധാരണം സംഭവിക്കുന്നത്.ഇവയിൽ ഏതെങ്കിലും ഒന്നിന് തകരാറു സംഭവിക്കുമ്പോഴാണ് ഉദ്ധാരണ ക്കുറവ്(erection dysfunction) അനുഭവപ്പെടുന്നത്.അതായത് ഉദ്ധാരണം എന്നത് ശാരീരികമായും മാനസികമായും വളരെ ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

👉പുരുഷന്മാരിൽ  ശേഷികുറവു  ഉണ്ടാകുന്നതിനെ കുറിച്ച്  അറിയേണ്ടതെല്ലാം- 

ശാരീരിക കാരണങ്ങൾ       

  • ലൈഗീക   ബന്ധത്തിൽ എർപ്പെടുമ്പോൾ പുരുഷ ലൈഗീക അവയവങ്ങളിലേക്ക് ആവശ്യത്തിന് രക്ത പ്രവാഹം ഇല്ലാത്തതോ രക്ത പ്രവാഹം പൂർണമായും തടസപ്പെടുന്നതോ മൂലം 
  • ഹൃദയ സംബന്ധമായ തകരാറുകൾ മൂലം 
  • ഉയർന്ന കൊളസ്ട്രോൾ 
  • ഉയർന്ന ബ്ലഡ് പ്ലഷർ 
  • പ്രമേഹം മൂലം 
  • ലൈഗീക അവയവത്തിലെ നാഡീ ഞരമ്പുകളുടെ തകരാറു മൂലം 
  • അമിത വണ്ണം ഉള്ളവർക്ക് 
  • പാർക്കിൻസൺ രോഗമുള്ളവർക്ക് 
  • ഉറക്ക കുറവ് മൂലം ബൂദ്ദിമുട്ടുന്നവർക്ക് 
  • പ്രോസ്റ്റേറ്റ് ഗ്രന്ഥികളിൽ കാൻസർ മൂലം മരുന്നുകൾ കഴിക്കുന്നവർക്ക് 
  • ശരീരത്തിൽ ടെസ്റ്റിസ്റ്റിറോൺ ഹോർമോൺ ഉൽപ്പാദന ക്കുറവ് 
  • നട്ടെല്ല്,സ്പൈനൽ കോഡ്,ഇടുപ്പ്,പെനിസ് തുടങ്ങിയ ഭാഗങ്ങളിൽ ക്ഷതമേറ്റാൽ
  • മദ്യപാനം,പുകവലി,മയക്കു മരുന്ന് എന്നിവയുടെ അമിത  ഉപയോഗം 

ചില രോഗങ്ങളുടെ മരുന്നുകൾ കഴിക്കുന്നതിന്റെ ഫലമായും ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നു.

  •    ആത്രയേറ്റീസ് പോലുള്ള അസുഖങ്ങൾക്ക് കൊടുക്കുന്ന വേദന സംഹാരികൾ കഴിക്കുമ്പോൾ 
  • മൈഗ്രൈൻ,ജോയിന്റ് പെയിൻ എന്നിവയുടെ വേദന സംഹാരികൾ കഴിക്കുമ്പോൾ 
  • BP,ഡയബെറ്റിക്സ് എന്നിവയുടെ മരുന്നുകൾ കഴിക്കുമ്പോൾ 

മാനസികമായ കാരണങ്ങൾ 

ശാരീരിക ബുദ്ദിമുട്ടുകൾ പോലെ തന്നെ മാനസിക ബുദ്ദിമുട്ടുകൾ കാരണവും പുരുഷന്മാരിൽ ഉദ്ധാരണ ക്കുറവ് സംഭവിക്കാറുണ്ട്.
  •  അമിത ജോലി ഭാരം 
  • ഉയർന്ന ടെൻഷൻ 
  • ആത്മാവിശ്വാസ ക്കുറവ് 
മുകളിൽ പറഞ്ഞ പോലെ ശാരീരികമായും മാനസികമായും ഉണ്ടാകുന്ന ബുദ്ദിമുട്ടുകൾ മൂലം ഉദ്ധാരണക്കുറവ് സംഭവിക്കാം.ചികിൽസ നൽകേണ്ടത് അതാതു കാരണങ്ങൾക്കാണ്.ഗുരുതരമായ രോഗാവസ്ഥയായി മാറി കഴിഞ്ഞാൽ ചികിൽസയും കുറച്ച് ബുദ്ദിമുട്ടേറിയതാണ്.   

FOLLOW ON

 

  

No comments

Powered by Blogger.