Importance of SEX education to childern-Malayalam
ലൈംഗീകത എന്ന വാക്കുപോലും ഇന്നു പലരും ഒരു റ്റാബു വിഷയമായി അല്ലെങ്കിൽ പറയാൻ പാടില്ലാത്ത വിഷയമായാണ് കാണുന്നത്.നമ്മുടെ കുട്ടികളിൽ ലൈഗീക വിദ്യാഭ്യാസം(Sex education) നിഷേധിക്കപ്പെടുന്നതിന് എറ്റവും വലിയ കാരണങ്ങളിൽ ഒന്നിതാണ്.
ഒന്നാം ഘട്ടമായ 4 വയസ്സു മുതൽ 8 വയസ്സു വരെയുള്ള കാലഘട്ടമെന്നത് കുട്ടികൾക്ക് അവരുടെ ശരീര ഭാഗങ്ങളെ കുറിച്ച് മനസിലാക്കി കൊടുക്കുക എന്നതാണ്.ശരീരത്തിലെ മറ്റ് ഭാഗങ്ങളെ പോലെ തന്നെ സ്വകാര്യ ഭാഗങ്ങളെ കുറിച്ചും വളരെ കൃത്യമായി മനസിലാക്കി കൊടുക്കേണ്ടതാണ്.കൂടാതെ ശരീരത്തിലെ ഓരോ ഭാഗത്തിനും അതിന്റേതായ പ്രാധാന്യവും ഗുണങ്ങളുമുണ്ടെന്ന് ബോധ്യപ്പെടുത്തുക
ചിത്രത്തിൽ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയതാണ് സ്വകാര്യ ഭാഗങ്ങൾ.പലർക്കും സംശയമുണ്ടാകും ചുണ്ട് സ്വകാര്യ ഭാഗമാണോ എന്നത്.മറ്റ് സ്വകാര്യ ഭാഗങ്ങൾ പോലെ ചുണ്ടും സ്വകാര്യ ഭാഗമാണ് എന്നു കുട്ടികളെ ബോധ്യപ്പെടുത്തുക.കുട്ടികളെ കുളിപ്പിക്കുമ്പോഴും മറ്റും രക്ഷിതാക്കൾ ഈ ഭാഗങ്ങളെ കുറിച്ച് കൃത്യമായ അറിവ് നല്കുക.മറ്റൊരാൾ ഈ ഭാഗങ്ങളിൽ സ്പർശിക്കുന്നത് തെറ്റാണെന്നും പറഞ്ഞു കൊടുക്കുക.അങ്ങനെയുള്ള കാര്യങ്ങൾ സംഭവിച്ചാൽ രക്ഷിതാക്കളോട് തുറന്നു പറയാനും പഠിപ്പിച്ചു കൊടുക്കുക.
നാം ഇന്നും കേൾക്കുന്ന വാർത്തകളിൽ ഒന്നാണ് കുട്ടികൾക്ക് നേരെയുള്ള ലൈഗീക അതിക്രമങ്ങൾ.പല കുട്ടികളും ഇന്നു ലൈഗീക ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ട്.എന്നാൽ വർത്തകളിലൂടെ പുറത്തു വരുന്നത് വളരെ കുറച്ച് ആണെന്ന് മാത്രം.
കുട്ടികൾക്ക് ഇഷട്ടമുള്ള സാധനങ്ങൾ കൊടുത്തും ഭയപ്പെടുത്തിയും അല്ലെങ്കിൽ അവർ പോലും അറിയാതെയാണ് അവർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടരുന്നത്.ഇതിൽ നിന്നും പ്രതിവിധി എന്ന തരത്തിലാണ് ഇന്ന് സ്കൂളുകളിൽ ലൈഗീക വിദ്യാഭ്യാസം ഉൾപ്പെടുത്തിയത്.
ലൈഗീക വിദ്യാഭ്യാസം മൂന്നായി തരം തിരിച്ചിരിക്കുന്നു.
- 4 വയസ്സു മുതൽ 8 വയസ്സു വരെ
- 8 വയസ്സു മുതൽ 10 വയസ്സ് വരെ
- 10 വയസ്സിനു മുകളിലോട്ട്
ഒന്നാം ഘട്ടം
ശരീര ഭാഗങ്ങളുടെ സുരക്ഷയും സംരക്ഷണവും മനസിലാക്കേണ്ടത് ഈ പ്രായത്തിലാണ്.നല്ല സ്പർശനങ്ങൾ മോശം സ്പർശനങ്ങൾ എന്തൊക്കെ ആണെന്ന് രക്ഷിതാക്കളും അദ്യാപകരും വളരെ കൃത്യമായി പറഞ്ഞു കൊടുക്കുക.
ചിത്രത്തിൽ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയതാണ് സ്വകാര്യ ഭാഗങ്ങൾ.പലർക്കും സംശയമുണ്ടാകും ചുണ്ട് സ്വകാര്യ ഭാഗമാണോ എന്നത്.മറ്റ് സ്വകാര്യ ഭാഗങ്ങൾ പോലെ ചുണ്ടും സ്വകാര്യ ഭാഗമാണ് എന്നു കുട്ടികളെ ബോധ്യപ്പെടുത്തുക.കുട്ടികളെ കുളിപ്പിക്കുമ്പോഴും മറ്റും രക്ഷിതാക്കൾ ഈ ഭാഗങ്ങളെ കുറിച്ച് കൃത്യമായ അറിവ് നല്കുക.മറ്റൊരാൾ ഈ ഭാഗങ്ങളിൽ സ്പർശിക്കുന്നത് തെറ്റാണെന്നും പറഞ്ഞു കൊടുക്കുക.അങ്ങനെയുള്ള കാര്യങ്ങൾ സംഭവിച്ചാൽ രക്ഷിതാക്കളോട് തുറന്നു പറയാനും പഠിപ്പിച്ചു കൊടുക്കുക.
രണ്ടാം ഘട്ടം
കൌമര പ്രായത്തിലേക്ക് കടന്നു പോകുന്നതിന് തൊട്ടു മുൻപുള്ള കാലഘട്ടമാണ് 8 മുതൽ 10 വയസ്സു വരെ ഉള്ളത്.കൌമര പ്രായത്തിൽ ശാരീരികമായും മാനസികമായും ഹോർമോൺ വ്യതിയാനം മൂലം ലൈഗീകമായും പല മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണ്.മുൻ കൂട്ടി ഈ മാറ്റങ്ങളെ കുറിച്ചുള്ള അറിവ് ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും നല്കേണ്ടത് ഈ സമയത്താണ്.ശബ്ദത്തിന്റെ മാറ്റം,പേശികളുടെയും മറ്റും വളർച്ച തുടങ്ങിയവ ആൺ കുട്ടികൾക്കു പറഞ്ഞു കൊടുക്കുമ്പോൾ പെൺ കുട്ടികളോട് ആർത്തവവും അതിനോട് അനുബന്ധിച്ച കാര്യങ്ങളും പറഞ്ഞു കൊടുക്കുക.കൂടാതെ അതുമായി ബന്ധപ്പെട്ട മുൻ കരുതലുകളും പറഞ്ഞു കൊടുക്കുക. പെൺ കുട്ടികളുടെ മാറ്റങ്ങൾ ആൺ കുട്ടികളോടും ആൺ കുട്ടികളുടെ മാറ്റങ്ങൾ പെൺ കുട്ടികളോടും പറയുന്നതും നല്ലതാണ്.എതിർ ലിംഗത്തെ കുറിച്ചും അവർക്ക് സംശയമുണ്ടാകാം.
മൂന്നാം ഘട്ടം
പത്തു വയസ്സിനു ശേഷമാണ് ലൈഗീക വിദ്യാഭ്യാസത്തിന്റെ മൂന്നാമത്തെ ഘട്ടം ആരംഭിക്കുന്നത്.പ്രത്യുൽപ്പാദനം എന്താണെന്നും അതിനെ കുറിച്ച് മനസിലാക്കേണ്ടതും ഈ പ്രായത്തിലാണ്.വളരെ കുറച്ച് രക്ഷിതാക്കളും അദ്യാപകരുമാണ് ഈ വിഷയത്തെ കുറിച്ച് പൂർണമായും പറഞ്ഞു മനസിലാക്കി കൊടുക്കുന്നത്.പ്രത്യുൽപ്പാദനത്തെ കുറിച്ച് പൂർണമയും മനസിലാകാത്ത കുട്ടികൾ കൂടുതൽ അറിയാൻ ശ്രമിക്കുന്നു.ഉറവിടങ്ങൾ ശരിയല്ലെങ്കിൽ പല തെറ്റിധാരണകളും കുട്ടികളിൽ ഉണ്ടാകുന്നു.അതിനാൽ എല്ലാ കുട്ടികളും പ്രത്യുൽപ്പാദനത്തെ കുറിച്ച് വളരെ നന്നായി അറിഞ്ഞിരിക്കേണ്ടതാണ്.
രക്ഷിതാക്കൾക്കും അദ്യപകർക്കും കുട്ടികളോട് നേരിട്ട് പറയാൻ ബൂദ്ദിമുട്ടാണെങ്കിൽ പ്രത്യുൽപ്പാദനത്തെ കുറിച്ച് ശരിയായ അറിവ് ലഭിക്കുന്ന പുസ്തകങ്ങൾ വീഡിയോകൾ എന്നിവ കുട്ടികൾക്ക് നൽകാവുന്നതാണ്.കൂടാതെ പോണുകളെ കുറിച്ചുള്ള അറിവ് നൽകേണ്ടതും ഈ പ്രായത്തിലാണ്.
ഒരു കുട്ടിയെ സംബന്ധിച്ച ലൈഗീക വിദ്യാഭ്യാസത്തിന്റെ(Sex education) പ്രാഥമികവും എറ്റവും കൃത്യവുമായ ഉറവിടം രക്ഷകർത്താക്കളിൽ നിന്നുമാകണം.ലൈഗീകത മാത്രമല്ല,മറ്റെല്ലാ വിഷയങ്ങളെ കുറിച്ചും കുട്ടി ആദ്യം അറിയേണ്ടത് രക്ഷിതാക്കളിലൂടെ ആകണം.ഒരു രക്ഷിതാവ് എന്നതിനുപരി ഏറ്റവുമടുത്ത സുഹൃത്തായി കാണാൻ കുട്ടിയെ പഠിപ്പിക്കുക. അതിനുവേണ്ടി ഓരോ രക്ഷിതാവും പരിശ്രമിക്കുക.
Post a Comment