യോനിയുടെ മുറുക്കം തിരികെ കൊണ്ട് വരാൻ എന്തൊക്കെ ചെയ്യാം?

 


ലൈംഗീക സംതൃപ്തിയുടെ പ്രധാന വില്ലനാണ് യോനീ ഭിത്തികളുടെ മുറുക്കം നഷ്ട്ടപ്പെടുന്നത്. അവയുടെ കാരണങ്ങൾ എന്തെല്ലാം എന്നു നാം മുൻപ് പങ്ക് വെച്ചിട്ടുള്ളതാണ്.എന്നാൽ എല്ലാവർക്കും അറിയാൻ താല്പര്യം മുറുക്കം എങ്ങനെ വർദ്ധിപ്പിക്കാം അല്ലെങ്കിൽ മുറുക്കം നഷ്ട്ടപ്പെടാതിരിക്കാൻ എന്താണ് പ്രതിവിധി എന്നതാണ്.
എല്ലാവർക്കും പൊതുവെയുള്ള സംശയമാണ് ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് മുറുക്കം നഷ്ട്ടപ്പെടാൻ കാരണമാകുമോ എന്നതു  
വിവാഹത്തിന് മുൻപ് മറ്റ് പല ബന്ധങ്ങളിലും പെട്ടു പോകുന്ന പെൺ കുട്ടികളുടെ പ്രധാന സംശയമാണിത്.തുടർച്ചയായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് യോനീ ഭിത്തിയുടെ മുറുക്കം ചെറിയ തോതിൽ കുറയാം.എന്നാൽ ഇത് തുടർന്നുള്ള ലൈംഗീക ആസ്വാദനത്തെ ഒട്ടും തന്നെ ബാധിക്കുന്നില്ല.

         ചില കാരണങ്ങളിലൂടെ     

  • യോനിയുടെ മുറുക്കം നഷ്ട്ടപ്പെടുമെന്ന് കരുതി കുട്ടികൾ വേണ്ടെന്ന് വെക്കുന്നതും അല്ലെങ്കിൽ സുഖ പ്രസവത്തിനു പകരം സിസേറിയൻ തിരഞ്ഞെടുക്കുന്നതും ഉചിതമായ തീരുമാനമല്ല.
  • ഇൻസ്ട്രുമെന്റൽ ഡെലിവറി,വാക്വം ഡെലിവറി എന്നിവ പൂർണമായും ഒഴിവാക്കാൻ സാധ്യമല്ല.ചില സന്ദർഭങ്ങളിൽ ഇത് വളരെ അത്യാവശ്യമായി വരുന്നു.
  • പ്രായം കൂടുന്നതിനനുസരിച്ച് മുറുക്കം കുറയുന്നു. എന്നാൽ പ്രായത്തെ പിടിച്ചു നിർത്താൻ കഴിയില്ല.
ചുരുക്കി പറഞ്ഞാൽ യോനിയുടെ മുറുക്കം പഴയ സ്ഥിതിയിൽ കൊണ്ടുവരുന്നത് പൂർണമായും സാധ്യമല്ല.എന്നാൽ അയവ് സംഭവിക്കുന്നതിന്റെ വേഗതയുടെയും  തീവ്രതയുടെയും അളവ് കുറയ്ക്കാൻ സാധിക്കുന്നതാണ്. 


         ചികിൽസകൾ എന്തെല്ലാം?    

വ്യായാമത്തിലൂടെ 

യോനിയുടെ മുറുക്കം തിരികെ കൊണ്ട് വരാൻ എന്തൊക്കെ ചെയ്യാം?


  • അടിസ്ഥാനപരമായി എല്ലാ സ്ത്രീകളും ചെയ്യേണ്ട ഒന്നാണ് വ്യായാമം.കീഗൽ വ്യായാമം എന്നറിയപ്പെടുന്ന പെൽവിക്ക് ഫ്ലോർ പേശികൾക്ക് നല്കുന്ന വ്യായാമമാണ് ഉത്തമം.
  • ബ്രിഡ്ജ് പോസ് എന്ന യോഗാസനം വളരെ ഗുണകരമാണ്.ഇത്തരത്തിലുള്ള യോഗകളും വ്യായാമവും ചെയുന്നത് യോനിയിലെ പേശികളുടെ മുറുക്കം നഷ്ട്ടപ്പെടുന്നതിൽ നിന്നും തടയുന്നു.
    യോനിയുടെ മുറുക്കം തിരികെ കൊണ്ട് വരാൻ എന്തൊക്കെ ചെയ്യാം?

  • ചിത്രത്തിൽ കാണുന്ന പോലുള്ള ചില കോണുകൾ യോനിയിൽ സ്ഥാപിച്ച് പേശികൾ കൊണ്ട് ഈ കോണുകളെ ബലമായി മുറുക്കുക.ഇതിനെ കോൺ വ്യായാമം എന്നറിയപ്പെടുന്നു.തുടക്കത്തിൽ ചെറിയ കോണുകൾ ഉപയോഗിക്കുക. തുടർന്ന് സുപരിചിതമാകുമ്പോൾ വലിയ കോണുകൾ ഉപയോഗിക്കാവുന്നതാണ്.

മരുന്നുകളിലൂടെ       

യോനിയുടെ മുറുക്കം തിരികെ കൊണ്ട് വരാൻ എന്തൊക്കെ ചെയ്യാം?


  • യോനിയുടെ മുറുക്കം വർദ്ദിപ്പിക്കാൻ "Fenton procedure" എന്ന ചികിൽസ രീതി ഇന്ന് നിരവധി ആളുകൾ പിന്തുടരുന്നു.
  • യോനിക്കുള്ളിലെ പേശികളുടെ ബലം വർദ്ധിപ്പിക്കാനും രക്ത പ്രവാഹം സുഗമമാവനും ലേസർ തെറാപ്പി പോലുള്ള നൂതന ചികിൽസ രീതികളും ഇന്ന് ലഭ്യമാണ്.
  • യോനിയുടെ ഉള്ളിൽ പുരട്ടുന്ന ക്രീമുകളും ചില ഗുളികകളും ഇന്ന് ഉപയോഗിക്കുന്നു.യോനിയിലെ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇവ സഹായിക്കുന്നു.

ഭക്ഷണത്തിലൂടെ 

  •     നെല്ലിക്ക,മഞ്ഞൾ,അലൊവേര എന്നീവ ഭക്ഷണത്തിൽ ഉൾപ്പെടുന്നത് യോനിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു.
  • ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.ഫ്ലാറ്റ് സീഡ്സ്,ലീൻ സീഡ്സ്,സോയാ എന്നിവ ഫൈറ്റോ ഈസ്ട്രജനുകളുടെ കലവറയാണ്.
  • വിറ്റാമിൻ -ഡി,വിറ്റാമിൻ -സി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളാജിൻ ഫൈബർ പോലുള്ളവയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.     
 

 

   

No comments

Powered by Blogger.