യോനിയുടെ മുറുക്കം നഷ്ട്ടപ്പെടുന്നത് എന്തുകൊണ്ട് ?
യോനിയുടെ മുറുക്കം നഷ്ട്ടപ്പെടുന്നത് എന്തുകൊണ്ട് ?
സ്വാഭാവികമായും ലൈംഗീക ജീവിതത്തിൽ പ്രശ്നനങ്ങൾ സംഭവിക്കുന്നത് വിവാഹം കഴിഞ്ഞ ദമ്പതിമാരിൽ ആണ്.ലൈംഗീക അവയവവുമായി ബന്ധപ്പെട്ടും ലൈംഗീക താല്പര്യങ്ങളുമായി ബന്ധപ്പെട്ടും സ്ത്രീക്കും പുരുഷനും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നനങ്ങൾ നിരവധിയാണ്.
അതിൽ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് സ്ത്രീകളിൽ യോനീ ഭാഗത്തെ മുറുക്കം നഷ്ട്ടപ്പെടുന്നത്.ഇങ്ങനെ സംഭവിക്കുന്നത് രണ്ടു കൂട്ടരുടെയും ലൈംഗീക ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നു.
എന്തുകൊണ്ടാണ് യോനീ ഭിത്തികൾ വികസിക്കുകയും ചുരുങ്ങുകയും ചെയുന്നത് ?
യോനീ ഭിത്തികൾ എന്നു പറയുന്നത് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന നിരവധി കോശങ്ങൾ ചേർന്നതാണ്.ഇലാസ്തികത കോശങ്ങൾ,കൊളാജിൻ കോശങ്ങൾ,മസ്സിൽ ഫൈബർ എന്നിവയുടെ കൂട്ടമാണ് യോനീ ഭിത്തികളിൽ കാണാൻ സാധിക്കുന്നത്.ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ലിംഗത്തെ ആവശ്യാനുസരണം ഉള്ളിലേക്ക് കടത്തി വിടാനും ചേർത്ത് പിടിക്കുവാനുമുള്ള കഴിവ് യോനിക്കുണ്ട്.അതിനു സഹായിക്കുന്നത് ഈ കോശങ്ങൾ ആണ്.
ഇത്തരത്തിൽ ലിംഗത്തെ ചേർത്ത് പിടിക്കുമ്പോൾ രണ്ടു പങ്കാളികൾക്കും ലൈംഗീകത ആസ്വദിക്കാൻ സാധിക്കുന്നു.എന്നാൽ കാലക്രമേണ പ്രായം കൂടുന്നതിനനുസരിച്ച് യോനിയുടെ ഈ കഴിവ് കുറഞ്ഞു വരുന്നതായി കാണാം.ഇത് ലൈംഗീക ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?
യോനീ ഭിത്തികളുടെ മുറുക്കം നഷ്ട്ടപ്പെടുന്നതിനുള്ള കാരണങ്ങൾ നിരവധിയാണ്.
- തുടർച്ചയായുളള സുഖപ്രസവമാണ് യോനീ ഭിത്തികളിൽ മുറുക്കം നഷ്ട്ടപ്പെടുന്നതിന് പ്രധാന കാരണം.പ്രസവം നടക്കുന്ന സമയത്ത്, അതായത് കുഞ്ഞ് യോനിയിലൂടെ പുറത്തേക്ക് വരുമ്പോൾ യോനീകളിലെ കോശങ്ങൾക്കും പേശികൾക്കും തകരാറു സംഭവിക്കുന്നു.പ്രസവം കഴിയുമ്പോൾ വികസിച്ച യോനീ മുഖം ചുരുങ്ങുമെങ്കിലും മുമ്പുള്ള പോലെ പൂർണമായും ചുരുങ്ങില്ല.
- ഇൻസ്ട്രുമെന്റൽ ഡെലിവറി,വാക്വം ഡെലിവറി എന്നിവ ചെയുമ്പോൾ ചില പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നു.
- ചില സന്ദർഭങ്ങളിൽ പ്രസവം വളരെ പെട്ടെന്ന് സംഭവിക്കുന്നു.അമ്മ പ്രസവ വേദന അറിയുന്നതിന് മുൻപേ കുഞ്ഞു വെളിയിൽ വരുന്നു.യോനീ ഭിത്തിയുടെ വികാസവും സങ്കോചവും വളരെ പെട്ടെന്ന് സംഭവിക്കുന്നതിനാൽ ചില പേശികൾക്ക് തകരാറു സംഭവിക്കുന്നു.
- യോനിയുടെ അയവു കൂടാനുള്ള മറ്റൊരു പ്രധാന കാരണമാണ് പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണുകളുടെ അളവ് കുറഞ്ഞു വരുന്നതു.യോനീ പേശികളുടെ ആരോഗ്യത്തിനും മുറുക്കത്തിനും ഈസ്ട്രജൻ ഹോർമോണുകൾ ആവശ്യമാണ്.
Post a Comment