നായികുരണ പരിപ്പിന്റെ ഗുണങ്ങൾ -topyourhealth-2023
ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹെർബൽ വയാഗ്രയെന്നാണ് നായ്ക്കുരണയുടെ ചെല്ലപ്പേര്. ലൈംഗികശേഷി വർധിപ്പിക്കുന്ന ഔഷധമെന്ന നിലയിലാണ് ഈ വിളിപ്പേര്. പുരുഷന്മാരിൽ ഉണ്ടാകുന്ന ലിംഗ ഉദ്ധാരണക്കുറവ്, ക്ഷീണം, ബീജത്തിന്റെ ഗുണക്കുറവ് എന്നിവ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീതളർച്ച, ഉദരരോഗങ്ങൾ, വ്രണങ്ങൾ, വിരശല്യം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധചേരുവയിൽ നായ്ക്കുരണപ്പരിപ്പിന് ഉപയോഗിക്കുനുണ്ട്. വേര്, വിത്ത്, ഫലരോമം എന്നിവയാണ് നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ. വാജീകരണ ഔഷധമെന്ന നിലയിലുള്ള നായ്ക്കുരണ പരിപ്പിന്റെ പ്രാധാന്യം. ഇതിന്റെ വിത്ത് രക്ത ധമനിയിലെ രക്തയോട്ടം കാര്യക്ഷമമാക്കുന്നു. അതു കൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും ഉന്മേഷവും വർദ്ധിപ്പിക്കും എന്നു പറയപ്പെറ്റുന്നു. അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്കു പോലും മരുന്നാകാൻ ശേഷിയുള്ളതായി ശാസ്ത്രലോകം വിലയിരുത്തിയ ഉൽപന്നമാണ് നായ്ക്കുരണ.
Post a Comment