കുടുംബ ജീവിതം വിജയകരമാകാന്‍ ഇതാ 10 രഹസ്യങ്ങള്‍
Content explained : the good family,love famiy,loving your family,relationship with family members
01. പങ്കാളിയുടെ ഒരു ദിവസം എങ്ങനെയുണ്ടായിരുന്നു?
പങ്കാളിയുടെ ഒരു ദിവസം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിക്കാന്‍ മറക്കരുത്. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്, കെയര്‍ ചെയ്യുന്നുണ്ട് എന്നതിന് തെളിവാണ് ഈ ഒരു ചോദ്യം. പങ്കാളിയുടെ ഇന്നത്തെ ദിവസം എങ്ങനെയായിരുന്നു, എന്തൊക്കെ ഉണ്ടായിരുന്നു വിശേഷങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കുന്നത് നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകും.
02. വഴക്ക്, തല്ല്, അടി..?
ദാമ്പത്യജീവിതത്തില്‍ വഴക്ക് നടന്നതൊക്കെ സ്വാഭാവികമാണ്. അത് അധികം സമയം നീണ്ടുപോകാതെ ശ്രദ്ധിക്കുക. നിസാര കാര്യങ്ങളില്‍ ഉണ്ടാകുന്ന വഴക്കുകള്‍ ഒഴിവാക്കുക. ചെറിയ വഴക്കുകളാണ് ഭാവിയില്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നത്. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ദാമ്പത്യ ജീവിതത്തിന് നല്ലത്. വഴക്കിന്‍റെ കാരണം കണ്ടെത്തി പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കുക
03. കുറ്റപ്പെടുത്തല്‍ അവസാനിപ്പിക്കുക.
നിങ്ങളുടെ മൂഡ് ശരിയല്ലെങ്കില്‍ അതിന് പങ്കാളിയെ ചെറിയ കാര്യങ്ങള്‍ക്ക് കുറ്റപ്പെടുത്തരുത്. പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക. പങ്കാളിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുക. പങ്കാളിയുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുക.
04. വാക്ക് പാലിക്കുക.
Also read : വയഗ്രയൂടെ ഉപയോഗം
ഒരു ബന്ധത്തില്‍ പ്രധാനമായും വേണ്ട ഒന്നാണ് പറയുന്ന വാക്ക് പാലിക്കുക എന്നത്. പങ്കാളിക്ക് കൊടുക്കുന്ന വാക്ക് തെറ്റിക്കാതിരിക്കാന്‍ ശ്രമിക്കുക.
05. ക്ഷമിക്കാന്‍ പഠിക്കുക.
നമ്മള്‍ എല്ലാവരും മനുഷ്യരാണ്. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. എന്നാല്‍ ക്ഷമിക്കാന്‍ കഴിയുന്നതിലാണ് കാര്യം. അവിടെയാണ് സ്നേഹം കാണിക്കേണ്ടത്.
06. കുറച്ച് സംസാരിക്കുക, കൂടുതല്‍ കേള്‍ക്കുക.
ഒരു ബന്ധത്തില്‍ പ്രധാനമായും വേണ്ട ഒന്നാണ് പങ്കാളി പറയുന്നത് കേള്‍ക്കാനുളള മനസ്സ് ഉണ്ടാവുക എന്നത്. അതിനാല് നിങ്ങള്‍ കുറച്ച് സംസാരിക്കുക, കൂടുതല്‍ കേള്‍ക്കാന്‍ ശ്രമിക്കുക. അത് പങ്കാളിയില്‍ സന്തോഷം ഉണ്ടാക്കും.
07. പങ്കാളിയുടെ അവകാശങ്ങളില്‍ 'നോ' പറയരുത്.
പങ്കാളിക്ക് അവരുടേതായ ഇഷ്ടങ്ങളും അവകാശങ്ങളുമുണ്ട്. അതില്‍ അരുത് എന്ന് പറയുന്നത്. പങ്കാളി എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കാന്‍ അനുവദിക്കുക. മാറ്റുവാനോ അടിച്ചേല്‍പ്പിക്കാനോ ശ്രമിക്കരുത്. പങ്കാളിയെ പ്രോത്സാഹിപ്പിക്കുക, പ്രശംസിക്കുക. പങ്കാളി എങ്ങനെയാണോ അങ്ങനെ തന്നെ അവരെ സ്നേഹിക്കാന്‍ പഠിക്കുക.
08. സമയം മാറ്റിവെക്കുക
പങ്കാളിക്കായി കുറച്ച് സമയം മാറ്റിവെക്കുക. എത്ര തിരക്ക് ഉണ്ടെങ്കിലും പങ്കാളിയോടൊപ്പം സംസാരിക്കാനും ഇരിക്കാനും പുറത്തുപോകാനും സമയം കണ്ടെത്തുക.
09.സര്‍പ്രൈസുകള്‍ നല്‍കുക
Also read : ഉദ്ധാരണ ക്കുറവ്(Erection dysfunction)
സര്‍പ്രൈസുകള്‍ എപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കും. സര്‍പ്രൈസുകള്‍ കൊടുക്കുന്നതിലൂടെ നിങ്ങളുടെ സ്നേഹം എത്രത്തോളമുണ്ടെന്ന് പങ്കാളിക്ക് ബോധ്യമാകും.
10. പങ്കാളിയുടെ കുടുംബത്തെ സ്നേഹിക്കുക
പങ്കാളിയുടെ കുടുംബത്തെ സ്വന്തം കുടുംബം പോലെ സ്നേഹിക്കുക. അതിലൂടെ പങ്കാളിക്ക് നിങ്ങളോടുളള സ്നേഹം കൂടും. പങ്കാളി ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിക്കുക.
Post a Comment