ധ്യാനം ശരീരത്തെയും മനസിനെയും ശാന്തമാക്കും; മെഡിറ്റേഷൻ കൊണ്ടുള്ള ആറ് ഗുണങ്ങൾ
Content explained : 'what is meditation and its benefits'
1.*സമ്മർദ്ദം കുറയ്ക്കുന്നു.*
ശാരീരികവും മാനസിക പരമായ സമ്മർദ്ദം കുറയ്ക്കുന്നു എന്നതാണ് ധ്യാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ധ്യാനം ഇന്ദ്രിയങ്ങളെ ശാന്തമാക്കുകയും സമ്മര്‍ദ്ദത്തിന് കാരണമാകുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
2. *ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു*
ധ്യാനം നമ്മുടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മികച്ച ഏകാഗ്രത നേടാൻ സഹായിക്കുന്നു.
3.*ശ്വസനം മെച്ചപ്പെടുത്തുന്നു*
നിങ്ങള്‍ ധ്യാനം ചെയ്യുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ എടുക്കുകയും പതുക്കെ ശ്വസിക്കുകയും ചെയ്യുന്നു. ഈ ശ്വസനരീതി ശ്വാസകോശങ്ങളെ വികസിപ്പിക്കാനും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
4.*ആസക്തികളെ ചെറുക്കാന്‍ സഹായിക്കുന്നു*
മദ്യപാനം, മയക്കുമരുന്ന് ആസക്തി, മറ്റ് ബലഹീനതകള്‍ എന്നിവയ്ക്കുള്ള ചികിത്സകള്‍ ചെയ്യുന്ന ആളുകളോട് പലപ്പോഴും ധ്യാനം ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. കാരണം, ഇത്തരം കാര്യങ്ങളോടുള്ള ആസക്തിയെ നിയന്ത്രിക്കാന്‍ ധ്യാനം സഹായിക്കുന്നു.
5.*ഉറക്കം മെച്ചപ്പെടുത്തുന്നു.*
സുഖകരമല്ലാത്ത ഉറക്കത്തിന് വിവിധ കാരണങ്ങളുണ്ട്. സമ്മര്‍ദ്ദം, പിരിമുറുക്കം, ജോലിഭാരം, അല്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ മൂലമാകാം ഉറക്കത്തില്‍ അസ്വസ്ഥത അനുഭവപ്പെടുന്നത്. എന്നിരുന്നാലും, നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ധ്യാനം എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പിരിമുറുക്കം ഒഴിവാക്കി ധ്യാനം ശരീരത്തെ വിശ്രമിക്കാന്‍ അനുവദിക്കുകയും മെച്ചപ്പെട്ട ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും.
6.*രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു*
പ്രായമായവരില്‍ സാധാരണയായി കണ്ടുവരുന്ന അവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ആളുകളില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ധ്യാനം സഹായിക്കും. ഇത് ഹൃദയത്തില്‍ അധികം സമ്മര്‍ദ്ദം ചെലുത്താതെ പിരിമുറുക്കം ഉണ്ടാക്കുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ മെച്ചപ്പെടുത്തുന്നു.
Post a Comment